¡Sorpréndeme!

അമല പോളിനെതിരെ അശ്ലീലപരാമർശവുമായി എഡിറ്റർ | filmibeat Malayalam

2017-12-06 2 Dailymotion

B Lenin Against Amala Paul

പൊക്കിള്‍ വിവാദത്തില്‍ നടി അമല പോളിനെയും ടൈംസ് ഓഫ് ഇന്ത്യ പത്രത്തെയും കളിയാക്കി തമിഴ് സിനിമാ എഡിറ്റർ ബി ലെനിൻ. സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ലെനിൻ അമലക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും സംസാരിച്ചത്. അമല പോളും ബോബി സിൻഹയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തിരുട്ടുപയലെ 2. അമല പോളിന്റെ പൊക്കിള്‍ കാണിച്ചുകൊണ്ടുള്ള തിരുട്ടു പയലേ 2 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ നാള്‍ മുതല്‍ വിവാദമായിരുന്നു. പോസ്റ്റര്‍ സദാചാരവാദികളുടെ ഉറക്കം കെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തു. അമല പോളിന്റെ പൊക്കിള്‍ പോലെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അമിത പ്രാധാന്യമാണ് ഇത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോബി സിംഹയ്‌ക്കൊപ്പം പ്രണയ രംഗങ്ങള്‍ അഭിനയിച്ചതിനെ കുറിച്ചും അമല അഭിമുഖത്തില്‍ പറഞ്ഞിരുന്നു.